ഓമശ്ശേരി: 
ഹാജി സുലൈമാൻ നാഷണൽ ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർത്ഥി വെളിമണ്ണ ഹാഫിള് മുഹമ്മദ് ഹിശാമിന് ജന്മ നാടിന്റെ അനുമോദനം.കരിപ്പൂരിൽ കഴിഞ്ഞ മാസം നടന്ന സുഫ്ഫതുൽ ഹുഫ്ഫാള് ഹിഫ്ള് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.ഇന്ത്യയിൽ നിന്നുള്ള വിവിധ സംസ്ഥാനങ്ങളിലെ മത്സരാർത്ഥികൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ നിന്നാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.ചടങ്ങിൽ ഐ സി എഫ് വെളിമണ്ണ കൂട്ടായ്മയും അനുമോദിച്ചു.

ജാമിഅ മർകസ് ഹിഫ്ളുൽ ഖുർആൻ കോളേജിന്റെ ഓഫ് ക്യാമ്പസായ വെളിമണ്ണ ഹാഫിള് കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥിയായ ഹിശാമ് ഹാഫിള് മുബാറക് സഖഫിയുടെ ശിക്ഷണത്തിലാണ്
ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത് .എസ് എസ് എഫ് മുൻ ജില്ല സെക്രട്ടറിയും പൂക്കാട് മർകസ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ വെളിമണ്ണ ശറഫുദ്ധീൻ മാസ്റ്റർ - റൈഹാന ടീച്ചർ ദമ്പതികളുടെ മകനാണ് ഹാഫിള് മുഹമ്മദ്‌ ഹിശാമ്.

വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വെളിമണ്ണ അങ്ങാടിപരിസരത്ത് സംഘടിപ്പിച്ച പരിപാടി വെളിമണ്ണ വാർഡ് അംഗം മുനവ്വർ സാദത്ത് പുനത്തിൽ ഉദ്ഘാടനം ചെയ്തു.വെളിമണ്ണ ഇസ്ലാമിക് സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് ടി എ അബൂബക്കർ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജാമിഅ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് പ്രിൻസിപ്പൾ ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ അനുമോദന പ്രഭാഷണം നടത്തി.വെളിമണ്ണ ഫിഫ്ളുൽ ഖുർആൻ കോളേജ് ചെയർമാൻ പി സുലൈമാൻ മുസ്ലിയാർ,അബൂബക്കർകുട്ടി ഹാജി കുനിമ്മൽ സംബന്ധിച്ചു.ഇസ്ലാമിക് സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ഇ കെ മുഹമ്മദ്‌ മാസ്റ്റർ സ്വാഗതവും ഹിഫ്ളുൽ ഖുർആൻ കോളേജ് സെക്രട്ടറി സുബൈർ കെ നന്ദിയും പറഞ്ഞു.

ഫോട്ടോ:
ഹാഫിള് മുഹമ്മദ്‌ ഹിശാമിനെ വെളിമണ്ണയിലെ മത രാഷ്ട്രീയ നേതാക്കൾ ചേർന്നു അനുമോദിക്കുന്നു.

Post a Comment

Previous Post Next Post