കോടഞ്ചേരി :
ലിന്റോ ജോസഫ് എംഎൽഎ നയിക്കുന്ന തിരുവമ്പാടി നിയോജക മണ്ഡലം വികസന ജാഥ ജനുവരി 31 തീയതിയും
CPI M സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് നയിക്കുന്ന സംസ്ഥാന ജാഥ ഫെബ്രുവരി 6 നും രണ്ട് വികസന ജാഥയുടെയും
വിജയത്തിനായി കണ്ണോത്ത് വെച്ച് സ്വാഗതസംഘം ചേർന്നു.
ലിന്റോ ജോസഫ് എംഎൽഎ നയിക്കുന്ന തിരുവമ്പാടി നിയോജക മണ്ഡലം വികസന ജാഥയുടെ *കോടഞ്ചേരി പഞ്ചായത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ കണ്ണോത്ത് അങ്ങാടിയിൽ 31ന് പകൽ 11 മണിക്ക് വികസന ജാഥ എത്തിച്ചേരുന്നതാണ്* .
സ്വാഗതസംഘം യോഗത്തിൽ ജോണി താഴത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് മാത്യു ചെമ്പോട്ടിക്കൽ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം കൺവീനറായി കെഎം ജോസഫ് മാസ്റ്ററേയും ചെയർമാനായി ജോണി താഴത്തെ വീട്ടിലിനേയും തെരഞ്ഞെടുത്തു. യോഗത്തിൽ ജോൺ മാഷ് ഷെജിൻ എം എസ് സുബ്രഹ്മണ്യൻ മാണിക്കോത്ത് എം എം സോമൻ ബിന്ദു രജി രജനിസത്യൻ ലിൻസ് വർഗീസ്, നൗഫൽ കളപ്പുറം, കെ എം വർഗീസ്, നൗഷാദ് എംപി, എന്നിവർ സംസാരിച്ചു
വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ജാഥയുടെ വിജയത്തിനായി എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് കമ്മിറ്റി ആഹ്വാനം ചെയ്തു.

Post a Comment