തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന പള്ളി പെരുന്നാളിന് തുടക്കമായി. 82-ാം പെരുന്നാൾ ആഘോഷങ്ങൾക്ക് ഫൊറോന വികാരി ഫാ. തോമസ് നാഗ പറമ്പിൽ കൊടിയേറ്റ് നടത്തി.
തുടർന്ന് മരിച്ചവരുടെ ഓർമ ദിനം ആചരണത്തിൻ്റെ ഭാഗമായി സിമിത്തേരി സന്ദർശനം നടത്തി.
കുർബാനയ്ക്ക് ഫാ. തോമസ് നാഗപറമ്പിൽ, ഫാ. ജോസഫ് പുറത്തൂട്ട് ഫാ. ജേക്കബ് തിട്ടയിൽ എന്നിവർ കാർമികരായി.
വൈകുന്നേരം തിരുസ്വരൂപ പ്രതിഷ്ഠ നടത്തി.
നാളെ വൈകുന്നേരം 5:30ന് കുർബാന. 7ന് റോസ് റോക്കേഴ്സ് അവതരിപ്പിക്കുന്ന വയലിൻ ചെണ്ട ഫ്യൂഷൻ പ്രോഗ്രാം .
മറ്റന്നാൾ (ശനിയാഴ്ച) രാവിലെ 9ന് വയോജന സംഗമവും കുർബ്ബാനയും നടക്കും.
വൈകുന്നേരം 5 ന് ആഘോഷമായി തിരുനാൾ കുർബാന. ഫാ.ജോസഫ് വടക്കേൽ നേതൃത്വം നൽകും.
തുടർന്ന് ദീപക്കാഴ്ചകളും, അലങ്കരിച്ച വാഹനങ്ങളും, രഥങ്ങളുമായി ടൗൺചുറ്റി തിരുനാൾ പ്രദക്ഷിണം.
8.15ന് വാദ്യമേളങ്ങൾ തുടർന്ന് ആകാശ വിസ്മയം .
ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ബെന്നി മുണ്ടനാട്ട് (രൂപത പ്രൊക്യുറേറ്റർ) തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം . സമാപന ആശീർവാദത്തിന് ശേഷം ഊട്ടുനേർച്ച.



Post a Comment