കണ്ണൂര്‍ തയ്യില്‍ പിഞ്ചു കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ ശിക്ഷാ വിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാം പ്രതിയും വിയാന്റെ അമ്മയുമായ ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതിരുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച കോടതി രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ വെറുതെ വിടുകയും ചെയ്തു.

2020 ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തെ ശരണ്യ ഒന്നര വയസുകാരനായ മകന്‍ വിയാനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ കുഞ്ഞിനെ കടലിനടുത്തുള്ള പാറക്കൂട്ടത്തില്‍ എറിഞ്ഞു കൊല്ലുകയും പിന്നീട് വീട്ടിലേക്ക് വന്ന് കിടന്നുറങ്ങുകയുമായിരുന്നു.

രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് തന്റെ ഭര്‍ത്താവിനോട് പറഞ്ഞു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ, കൊലപാതക കുറ്റം അച്ഛന്‍ പ്രണവിന്റെ തലയില്‍ കെട്ടിവയ്ക്കാനായി തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിക്കുന്നതും അറസ്റ്റിലാകുന്നതും.

Post a Comment

أحدث أقدم