കോടഞ്ചേരി:
കോറി മാഫിയക്ക് വേണ്ടി വില്ലേജ് അതിർത്തികൾ  മാറ്റുവാനുള്ള സർക്കാർ നടപടിക്കെതിരെ നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ  മാർച്ചും ധരണയും നടത്തി.

 നെല്ലിപ്പോയിൽ വില്ലേജിൽപ്പെട്ട മുറം  ബാത്തി - തോട്ടുമുഴി - മഞ്ഞു വയൽ  പ്രദേശങ്ങളെ കോറി മാഫിയക്ക് വേണ്ടി കോടഞ്ചേരി വില്ലേജിലേക്ക് മാറ്റി കോടഞ്ചേരി വില്ലേജിൽപ്പെട്ട കണലാട്  ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന ചിപ്പിലിത്തോട് നൂറാംതോട് ചെമ്പ് കടവ് തുഷാരഗിരി പ്രദേശങ്ങളെ നെല്ലിപ്പോയിൽ വില്ലേജിൽ  ഉൾപ്പെടുത്തി ഒരു വന വില്ലേജ് ഉണ്ടാക്കാനുള്ള ഒരു വിഭാഗം സിപിഎം കേരള കോൺഗ്രസ് എം നേതാക്കന്മാരുടെ ജനവിരുദ്ധ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന നടപടി സർക്കാർ  ഉടൻ അവസാനിപ്പിച്ച് പ്രദേശവാസികളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിൻറെ സമരം.

 കർഷകരെ വേട്ടയാടുന്ന നടപടിക്ക് ഒത്താശ ചെയ്യുന്ന നടപടി അധികൃതർ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

 പൊതുജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന നടപടിക്ക് തിരുവമ്പാടി എം എൽ എയും എൽഡിഎഫ് ജനപ്രതിനിധികളും  നിലപാട് വ്യക്തമാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പ്രതിഷേധ ധരണ  ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 മണ്ഡലം കോൺഗ്രസ്  പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ച ധർണ്ണയിൽ.



 കർഷകർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല മുഖ്യപ്രഭാഷണം നടത്തി. 

യുഡിഎഫ് ചെയർമാൻ കെ.എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അലക്സ് തോമസ്, ബാബു പട്ടരാട്ട് മിനി സണ്ണി, റോയ്  കുന്നപ്പള്ളി, ആന്റണി നീർവേലി, ജിജി എലുവാലിങ്കൽ,  വിൽസൺ തറപ്പേൽ, ,ഫ്രാൻസ് ചാലിൽ, നാൻസിജോഷി, ശിവദാസൻ താഴെ പാലാട്ട്, ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ, സാബു മനയിൽ, റെജി തമ്പി , ബേബി കോട്ടപ്പള്ളി,ജോർജ് പുത്തൻപുര, സേവർ കിഴക്കകുന്നേല്‍, ജോസ് പരത്തമല, ജോസ് നീർവേലി, പി കെ സ്കറിയ, ജെയിംസ് അഴകത്ത്, ഷാജു കാരൂപ്പാറ  എന്നിവർ പ്രസംഗിച്ചു.


Post a Comment

أحدث أقدم