പുതുപ്പാടി സെന്റ മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ,
ജനുവരി 10,11 (ശനി, ഞായർ) തിയതികളിൽ നടക്കുന്ന വി.ദൈവമാതാവിന്റെയും മോർ യോഹന്നാൻ മാംദോനോയുടെയും ഓർമ്മ പെരുന്നാളിന് തൃശൂർ ഭദ്രാസനാധിപൻ അഭി. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യ കർമികത്വം വഹിക്കും.

വൈകീട്ട് 5:30ന് പെരുന്നാളിന് കൊടിയേറും. തുടർന്ന് അഭി. പിതാവിന് സ്വീകരണവും 6:30ന് സന്ധ്യപ്രാർത്ഥന, വചന പ്രഘോഷണം എന്നിവയും സെൻറ് ജോൺസ് കുരിശടിയിലേക്ക് പ്രദക്ഷിണവും ആശീർവാദവും ഉണ്ടായിരിക്കും.

വാദ്യമേളങ്ങൾ, ആകാശവിസ്മയം എന്നിവയ്ക്ക് ശേഷം നേർച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

11/01/26 ഞായറാഴ്ച്ച രാവിലെ 7:30ന് പ്രഭാതപ്രാർത്ഥന 8:30ന് വി. കുർബാന, മധ്യസ്ഥപ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം തുടർന്ന് സെമിത്തേരിയിൽ പൊതുവായ ധൂപ പ്രാർത്ഥന, ആശിർവാദം,
ലേലം, നേർച്ച സദ്യ, എന്നിവ ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റി ബിജു കരിക്കാൻചിറയിൽ സെക്രട്ടറി ജിജോ വെട്ടിക്കുന്നേൽ എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post