ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭമുണ്ടാക്കുക എന്ന സംഘ് പരിവാരിന്റെ അതേ വഴിയിലൂടെയാണ് സി.പി.എം യാത്ര ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിന് മുഖ്യമന്ത്രി കുടപിടിക്കുകയും ചെയ്യുന്നു. ആദ്യം എ.കെ. ബാലന്റെ പ്രസ്താവന. പിന്നീട് സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് ഇതെല്ലാം നടക്കുന്നത്. എന്താണ് ഇടതുപക്ഷവും സംഘ്പരിവാറും തമ്മിലുള്ള വ്യത്യാസമെന്നും വി.ഡി. സതീശൻ ചോദിച്ചു.

മന്ത്രിസഭയിലെ ഒരംഗം പോലും ഇത്തരത്തിൽ ഒരു ഒരുവർഗീയ പ്രസ്താവന നടത്തിയിട്ടില്ല. ജയിച്ചുവരുന്ന ആളുകളുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്. 

ഇത് കേരളത്തെ അപകടകരമായ ഒരു രീതിയിലേക്ക് എത്തിക്കും. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയെടുത്ത മൂല്യങ്ങൾ മുഴുവനും കുഴിച്ചുമൂടപ്പെടും. വർഗീയത ആളിക്കത്തിക്കാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് ഒരു തീപ്പന്തമാണിവർ എറിഞ്ഞുകൊടുക്കുന്നത് എന്നത് തിരിച്ചറിയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

പിണറായി വിജയനും വി.ഡി. സതീശനുമൊക്കെ കുറെ നാൾ കഴിയുമ്പോൾ രാഷ്ട്രീയത്തിൽ ഇല്ലാതാകും. പിന്നീട് ഓർമയാകും. പക്ഷേ കേരളം അപ്പോഴും ഉണ്ടാകും. അതിന്റെ മതേതര അടിത്തറക്ക് തീ കൊളുത്തുന്ന പരിപാടിയാണ് ഇപ്പോൾ ചെയ്യുന്നത്. വരും തലമുറയോടുള്ള ​ക്രൂരതയാണിത്. അത്തരമൊരു വർഗീയത കേരളജനതയെ എ​ങ്ങോട്ടു കൊണ്ടുപോകുമെന്ന് ചിന്തിക്കണം. കേരളത്തെ തകർത്താൻ ഏത് വർഗീയതയുമായി ആളുകൾ വന്നാലും അതി​നെ ചെറുപ്പുതോൽപിക്കുക തന്നെ ചെയ്യും.

വർഗീയതക്ക് എതിരായ നിലപാട് എടുത്തതിന്റെ പേരിൽ ഏതാക്രമണവും നേരിടാൻ താൻ തയാറാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.


Post a Comment

Previous Post Next Post