തിരുവമ്പാടി:
പാലിയേറ്റീവ് കെയർ വാരാചരണത്തിന് ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കിടപ്പിലായ രോഗികളുടെ ഗൃഹസന്ദർശനം നടത്തി. 'പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ' എന്ന പ്രമേയത്തിലൂന്നി നടത്തിയ ഗൃഹസന്ദർശനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡണ്ട് ടി ആർ അജിത,
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ , വാർഡ് മെമ്പർ ഷീന അനീഷ്, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്,
ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഗിരീഷ് കുമാർ, എസ്സ് എം അയന, കമ്മ്യൂണിറ്റി നഴ്സ് ടി എ ലിസി, എന്നിവർ ഗൃഹ സന്ദർശനത്തിന് നേതൃത്വം നൽകി.
വാരാചരണത്തിന്റെ ഭാഗമായി തിരുവമ്പാടിയിലെ സ്നേഹാലയം അന്തേവാസികൾക്ക് സ്നേഹവിരുന്നും സമ്മാന വിതരണവും നടത്തി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, ജെപിഎച്ച്എൻ മാരായ ലിസമ്മ തോമസ്, ആൻ ബിനോയ് ടി ജെ, ഗ്ലാഡിസ് സെബാസ്റ്റ്യാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment