തിരുവമ്പാടി :
പാലിയേറ്റീവ്
ദിനം ലിസ പെയിൻ ആൻ്റ്
പാലിയേററീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ
വിവിധ പരിപാടികളോടെ ആചരിച്ചു.
പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് നടത്തിയ ആശയ പ്രചരണ റാലിയിലും
പൊതു സമ്മേളനത്തിലും
നിരവധിയാളുകൾ പങ്കെടുത്തു. സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറിയിലെ കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു.
ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് ചെയർമാൻ ഡോ. പി എം മത്തായി അധ്യക്ഷം ഉദ്ഘാടന സമ്മേളനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉഘാടനം ചെയ്തു. മലനാട് മാർക്കറ്റിംഗ് സൊസെറ്റി പ്രസിഡൻ്റ്
ബാബു പൈക്കാട്ട , തിരുവമ്പാടി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ജോസ് മാത്യു,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ ജിജി ഇല്ലിക്കൽ , വാർഡ് മെമ്പർ മറിയാമ്മ ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പാലിയേറ്റീവ് പ്രവർത്തകർ നടത്തിയ
ധന സമാഹരണ യജ്ഞത്തിൽ ജനങ്ങളുടെ വലിയ സഹകരണമുണ്ടായി.
ലിസ പെയിൻ ആൻ്റ പാലിയേറ്റീവ് പ്രസിഡൻ്റ് കെ സി മാത്യു,, സെക്രട്ടറി ബിനു ജോസ്
ട്രഷറർ രാജൻ ചെമ്പകം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment