തിരുവമ്പാടി :
എസ്.ഐ.ആർ ൻ്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വ്യാപകമായ പരാതിയാണ് തിരുവമ്പാടി പഞ്ചായത്തിൽ നിലനിൽക്കുന്നത്. അർഹരായ നിരവധി പേർ പട്ടികക്ക് പുറത്താണ്. അത് പോലെ തന്നെ പട്ടികയിൽ ഇടം പിടിച്ച നിർവധി വോട്ടർമാരുടെ പേരിൽ വ്യാപകമായ തെറ്റും കടന്ന് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബഹുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.ഐ.ആർ ശിൽപശാലയും, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പും സംഘടിപ്പിച്ചു. തിരുവമ്പാടി ഹൈസ്കുൾ ജംഗ്ഷന് സമീപമുള്ള കൂടരഞ്ഞി റോഡിലെ പുരയിടത്തിൽ ബിൽഡിങ്ങിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശിൽപശാലയും ക്യാമ്പും ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ട പറമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർ മണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹനീഫ ആച്ച പറമ്പിൽ, ഷൌക്കത്തലി കൊല്ല ളത്തിൽ,രാമചന്ദ്രൻ കരിമ്പിൽ, സുലൈഖ അടുക്കത്ത്, അസ്കർ ചെറിയമ്പലം, മുജീബ് റഹ്മാൻ, ഷിജു ചെമ്പ നാനി, മനോജ് മുകളേൽ, അനിൽകുമാർ പൈക്കാട്ടിൽ, യു .സി.മറിയം, അർജുൻ ബോസ്, ബിനു വടയാറ്റു കുന്നേൽ, പുരുഷൻ നെല്ലിമൂട്ടിൽ, ബിജുവർഗീസ് പുരയിടത്തിൽ,യു.സി അജ്മൽ, ഗോപിനാഥൻ മൂത്തേടത്ത്, ഹരിദാസൻ ആറാം പുറത്ത്, നബീസ കരീം, ജോർജ് തെങ്ങും മുട്ടിൽ, മെൽബിൻ ബൈജു തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകി. എസ്.ഐ.ആർ പ്രശ്ന പരിഹാര ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ആരംഭിക്കും.
സുന്ദരൻ എ പ്രണവം,
പ്രസിഡണ്ട്
മണ്ഡലം കോൺഗ്രസ് കമ്മറ്റി

Post a Comment