കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി പോലീസിന്റെ മുന്നിൽ വെച്ച് ജില്ലാ ആരുപത്രി ട്രോമ കെയർ യൂണിറ്റിന്റെ ക്യാബിൻ ചില്ലുകൾ അടിച്ചു തകർത്തു. തിരുനെൽവേലി സ്വദേശി പരമശിവമാണ് പട്ടാപകൽ പരാക്രമം നടത്തിയത്.
വളപട്ടണം പോലീസ് കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറുടെ കാബിനിൻ്റെ ചില്ലാണ് അടിച്ചു തകർത്തത്. തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
മുൻപ് ഇയാൾ വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പും അടിച്ചു തകർത്തിരുന്നു. ജില്ലാ ആശുപത്രിയിൽ പരാക്രമം നടത്തിയാൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി.

إرسال تعليق