ഓമശ്ശേരി :
അബാക്കസ് ദേശിയ പരീക്ഷയിൽ കഴിഞ്ഞ വർഷം 7 വിദ്യാർഥികൾക്ക് ദേശീയ തലത്തിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി മികവ് തെളിയിച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ 24 വിദ്യാർഥികളാണ് ഫെബുവരി 7 ന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ജില്ലയിൽ മികച്ച വിജയം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്കൂളിൽ പിടിഎ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്വീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭാംഗം ഹനീഫ തെച്ച്യാട് വിദ്യാർഥി പ്രതിഭകളെ ആദരിച്ചു.
ചടങ്ങിൽ മുക്കം നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഭാവന വിനോദ് ഗ്രാമ പഞ്ചായത്ത് മെമ്പർ സിബി തോമസ് പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അബാക്കസ് പരിശീലക സജന വിദ്യാർഥി പ്രതിനിധി അലിയ മെഹ് വിഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :- അബാക്കസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥി പ്രതിഭകൾ വിശിഷ്ടാതിഥികൾക്കൊപ്പം



إرسال تعليق