ഓമശ്ശേരി :
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളുടെ മികച്ച മാതൃകകൾ പങ്കുവെക്കുന്നതിന് തിരുവനന്തപുരത്ത് കൈറ്റ് സ്റ്റുഡിയോയിൽ നടന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുത്ത വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു.
പൊതുവിദ്യാഭ്യാസമേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കാൻ കേരളത്തിലെ പതിനാറായിരം വിദ്യാലയങ്ങളിൽ നിന്നും തെരത്തെടുത്ത 85 വിദ്യാലയങ്ങളിലൊന്നാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ
സ്കൂളിൻ്റെ മികവ് പ്രവർത്തനങ്ങൾ കൈറ്റ് വിക്ടേസ് ചാനൽ പ്രേഷകരിലേക്കെത്തിച്ചു.
സ്വീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഭാവന വിനോദ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ കൗൺസിലർ ഹനീഫ തെച്ച്യാട്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സിബി തോമസ് പിടിഎ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു എബി തോമസ്, സനില സാമുവൽ, ബിജില സി കെ വിദ്യാർഥി പ്രതിതിനി ആഗ്നയാമി എന്നിവർ പ്രസംഗിച്ചു.

Post a Comment