തിരുവമ്പാടി:
 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തിരുവമ്പാടി ഹയർ സെക്കൻ്ററി സ്കൂൾ  സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജപ്പാൻ മസ്തിഷ്കജ്വരം പ്രതിരോധ കുത്തിവെപ്പ്  പ്രചാരണം നടത്തി. 

2026 ജനുവരി 15 മുതൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ ഇ) വാക്സിനേഷൻ ആരംഭിക്കുകയാണ്, ഒരു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.

  പ്രതിരോധ കുത്തിവെപ്പിനു മുന്നോടിയായി അധ്യാപകർക്കും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു. പരിപാടിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, സ്കൂൾ പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ, പ്രധാന അധ്യാപകൻ പി സജി തോമസ് , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി എച്ച് എൻ ത്രേസ് സി ജെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ,ജെ പി എച്ച് എൻ ലിസമ്മ തോമസ് ,സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ലീഡർമാരായ ലിറ്റി സെബാസ്റ്റ്യൻ, റസിയ കെ വി, മിലൻ അൽഫോൻസാ ജോർജ്, രമ്യ കെ ഐ, സിസ്റ്റർ ജിഷ പോൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post