തിരുവമ്പാടി:
ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരായുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ആർ സി എച്ച് ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ ക്യാമ്പയിൻ സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാദർ തോമസ് ബോധവൽക്കരണ പോസ്റ്റർ പ്രകാശനം നടത്തി.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ സ്വാഗതം പറഞ്ഞു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത പി ആർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഫിറോസ് ഖാൻ, വാർഡ് മെമ്പർമാരായ ബിജു എണ്ണാറ മണ്ണിൽ,ടി കെ ശിവൻ, സരസ്വതി,ഷീന, ജയപ്രസാദ്, ഷീബ പ്രകാശ്, ടെക്നിക്കൽ അസിസ്റ്റൻറ് മാരായ സുരേന്ദ്രൻ എൻ, പ്രമോദ്, സ്കൂൾ പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ,
സ്കൂൾ അധ്യാപൻ പി സജി തോമസ്, മുക്കം സി എച്ച്സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ,
എൻഎച്ച്എം ദിവ്യചേലാട്ട് , രതി ടീച്ചർ (ഐസി ഡി എസ്സ് ) പിഎച്ച് എൻ ത്രേസ്യ സി ജെ , ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എം തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിൽ ഒരു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് ജപ്പാൻ എതിരായ ഒറ്റ തവണ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. 676176 ലക്ഷം കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്നത്. ജില്ലയിൽ ഇന്ന് നടന്ന കുത്തിവെപ്പ് ക്യാമ്പയിനിൽ 7735 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. വരും ദിവസങ്ങളിലും സ്കൂളുകളും അംഗണവാടികളും ആരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കുട്ടികൾക്ക് കുത്തിവെപ്പ് നൽകുന്നതാണ്.


Post a Comment