തിരുവമ്പാടി:
ജലജന്യ രോഗങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം ക്ലബ് വിദ്യാർഥികൾ പൊതുജനാരോഗ്യ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളുടെ നിലവാരം മനസ്സിലാക്കുന്നതിനായി വിദ്യാർഥികൾ വിശദമായ സർവ്വേ നടത്തി.
സർവ്വേയുടെ അടിസ്ഥാനത്തിൽ നിരവധി വീടുകളിലെ കിണറുകളും മറ്റ് ജലസ്രോതസ്സുകളും മലനപ്പെടാനുള്ള സാധ്യതകൾ കണ്ടെത്തി. പരിഹാരമായി ക്ലോറിനേഷനും, ബോധവൽക്കരണവും ആവശ്യമാണെന്ന് ബോധ്യപ്പെട്ടു.
നല്ലപാഠം വിദ്യാർഥികൾ നടത്തിയ
സർവ്വേ റിപ്പോർട്ട്
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സമർപ്പിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീറിന്റെ നേതൃത്വത്തിൽ കിണറുകൾ ക്ലോറിനേഷൻ നടത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. വിദ്യാർഥികളുടെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ നിരവധി വീടുകളിൽ ക്ലോറിനേഷൻ വിജയകരമായി നടത്തി.
ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയും ജലജന്യ രോഗങ്ങൾ പടരുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രവർത്തനത്തിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ കെ ശെൽവകുമാർ, ആശാവർക്കർ കെ പുഷ്പവല്ലി,വിദ്യാർത്ഥികളായ മിറാ ക്ലെയർ മരിയറ്റ്, ശ്രേയ, ആൽവിൻ ടോം ബിനു, ക്രിസ്വെൽ ഷെർലറ്റ് ജോമോൻ, നല്ല പാടം കോ ഓർഡിനേറ്റർമാരായ ലിറ്റി സെബാസ്റ്റ്യൻ, ഷൈബി മാത്യു എന്നിവർ നേതൃത്വം നൽകി.

Post a Comment