കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെൻ്റ് ആൻ്റ് കമ്പ്യൂട്ടർ സെൻ്ററിൻ്റെ നവീകരിച്ച സെൻ്ററിൽ പരിശീലന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ കെ നവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 25-ാം വാർഷികമാഘോഷിക്കുന്ന സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പരിശീലന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രസിഡൻ്റ് നിർവഹിച്ചത്.
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനീർ എരവത്ത്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജേഷ്, ഫിനാൻസ് ഓഫീസർ കെ അബ്ദുൽ മുനീർ, സ്കിൽ ഡവലപ്മെൻ്റ് ആൻഡ് കമ്പ്യൂട്ടർ സെൻ്റർ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി അബ്ദുന്നാസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് ജസി എം തോമസ് എന്നിവർ സംസാരിച്ചു.

Post a Comment