കോടഞ്ചേരി :
കോടഞ്ചേരി സെൻറ് ജോസഫ്സിലെ എസ് പി സി കുട്ടികളുടെ ദ്വിദിന ക്യാമ്പ് ആരംഭിച്ചു.
 കോടഞ്ചേരി പോലീസ് സ്റ്റേഷൻ  സബ് .ഇൻസ്പെക്ടർ ജിതേഷ് കെ.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  
സ്കൂൾ ഹെഡ്മാസ്റ്റർ ബിനു സാർ , സിപിഒ മാരായ അനില അഗസ്റ്റിൻ, ബർണാഡ് ജോസ്, ഡി ഐ മാരായ അസ്സി. സബ് ഇൻസ്പെക്ടർ ബീന , സീനിയർ സിപിഒ മുനീർ എൻ.കെ എന്നിവർ സംസാരിച്ചു. 

88 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനവും, ഫോൺ അഡിക്ഷൻ,ജെൻഡർ ഇക്വുറ്റി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലാണ് ക്യാമ്പ് ഊന്നൽ നൽകുന്നത് .

Post a Comment

Previous Post Next Post