കോടഞ്ചേരി :
 ശ്രേയസ്  കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും വാർഡ് മെമ്പർമാർക്ക് സ്വീകരണവും നൽകി.

 കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ്  ഡയറക്ടർ ഫാദർ.സിജോ പന്തപ്പി ള്ളിൽ അധ്യക്ഷത വഹിച്ചു.

മേഖല ഡയറക്ടർ ഫാദർ. തോമസ്  മണ്ണിത്തോട്ടം മുഖ്യ സന്ദേശം നൽകി.

 മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി കുടുംബ ശക്തികരണത്തെക്കുറിച്ച് ക്ലാസ് എടുത്തു.

 ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, വാർഡ് മെമ്പർമാരായ ജിജി  എലിവാലുങ്കൽ, വിൽസൺ തറപ്പേൽ, നാൻസി ജോഷി, എന്നിവർ ആശംസകൾ അർപ്പിച്ചു .


 പഞ്ചായത്ത് പ്രസിഡണ്ടിനെയും വാർഡ് മെമ്പർമാരെയും, യൂണിറ്റ് ഡയറക്ടറും, മേഖലാ ഡയറക്ടറും, പൊന്നാട അണിയിച്ച് ആദരിച്ചു.

 സി.ഡി.ഒ. ഗ്രേസി കുട്ടി വർഗീസ് സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട്  പി.സി. ചാക്കോ നന്ദിയും അർപ്പിച്ചു.സി.ഡി. ഒ. റോഷ്നി ജോളി,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി .55 അംഗങ്ങൾ പങ്കെടുത്ത മീറ്റിംഗ് സ്നേഹ വിരുന്നോടെ  അവസാനിച്ചു

Post a Comment

Previous Post Next Post