ഓമശേരി:
ഓമശേരിയിലെ പാച്ചാൻ തോട് മലിനമാക്കുന്നതിനെ തിരെ ഡി.വൈ.എഫ്.ഐ രംഗത്ത്.
വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും മാലിന്യമടങ്ങിയ ജലം ഒഴുക്കി ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന പാച്ചാൻ തോട് മലിനമാക്കുന്നതിനെതിരെയും തോട് മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ടും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ഓമശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി,ആരോഗ്യ വകുപ്പ്, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവയ്ക്ക് പരാതി നൽകിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി.
തോട്ടിലൂടെ മാലിന്യം ഒഴുകുന്നതിനാലും തോട്ടിൽ മലിന ജലം കെട്ടിക്കിടക്കുന്നതിനാലും കൊതുകുകൾ പെരുകുകയും മഞ്ഞപ്പിത്തമടക്കമുള ഉ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുകയുമാണെന്നും തോട്ടിലേക്ക് മലിന ജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ബന്ധപ്പെട്ട അധികാരികളും ശക്തമായി രംഗത്ത് വരണമെന്നും നിയമ നടപടികൾ സ്വീകരിക്കണമെന്നും തോട് മാലിന്യമുക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ പരാതിയിൽ ആവശ്യപ്പെട്ടു. അല്ലത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി. മെഹ്റൂഫ്, മേഖലാ ഭാരവാഹികളായ നിധീഷ്,ഫായിസ്,ജം
ശീർ എന്നിവർ അറിയിച്ചു
ഫോട്ടോ: ഓമശേരി പാച്ചാൻതോട് മലിനമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും തോട് മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകുന്നു

Post a Comment