തിരുവമ്പാടി :
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി ഭക്‌തി നിർഭരമായ പ്രദക്ഷിണം നടത്തി.വാദ്യമേളങ്ങളും, വ്യത്യസ്‌ഥമായ ദീപകാഴ്ചകളും, മുത്തുക്കുടകളും, വർണക്കുടകളും ആയി അലങ്കരിച്ച വാഹനങ്ങളിലും രഥങ്ങളിലും വർണാഭമായ വീഥികളിലൂടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് ടൗൺ ചുറ്റി നടത്തിയ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.


പ്രദക്ഷിണം പള്ളിയിൽ എത്തിയശേഷം ലദീഞ്ഞ്, തുടർന്ന് വാദ്യമേളങ്ങളും ആകാശ വിസ്‌മയവും അരങ്ങേറി. ഇന്ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ബെന്നി മുണ്ടനാട്ട് (രൂപത പ്രൊക്യുറേറ്റർ) തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം. സമാപന ആശീർവാദത്തിനു ശേഷം ഊട്ടുനേർച്ച എന്നിവ നടക്കും.


തിരുനാൾ ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ, അസി വികാരിമാരായ ഫാ. ജേക്കബ് തിട്ടയിൽ, ഫാ. സാവിയോ മലമ്പേലിൽ, ഫാ.അജിത് വെളിയത്ത്, ഫാ.നവീൻ പുറത്തൂട്ട് എന്നിവർ നേതൃത്വം നൽകി. തിരുനാൾ ആഘോഷങ്ങൾക്ക് ട്രസ്‌റ്റിമാരായ ലിതിൻ മുതുക്കാട്ടുപറമ്പിൽ, ബൈജു കുന്നുംപുറത്ത്, സിബി വെട്ടിക്കാട്ട്, ജോൺസൺ പുളിവേലിൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ഡീക്കൻ ജോർജ്, സണ്ണി പെണ്ണാപറമ്പിൽ, ദേവാലയ ശുശ്രൂഷി വിപിൻ കടുവത്താഴെ, വിവിധ കമ്മിറ്റി കൺവീനർമാരായ ബെന്നി കിഴക്കേപറമ്പിൽ, ജോസഫ് പുലക്കുടി, ജോൺ മനപുറത്ത്, ജോസ് നെച്ചിക്കാട്ട്, ജയിംസ് കിഴക്കേപറമ്പിൽ, സജീവ് പുരയിടത്തിൽ, റോബിൻസൺ കുബ്ലാട്ടുകുന്നേൽ, റിജേഷ് മങ്ങാട്ട്, ബിജു വർഗീസ് പുരയിടത്തിൽ, എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post