ഓമശ്ശേരി:
2026-27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഓമശ്ശേരിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു.
ഇതോടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഓമശ്ശേരിയിൽ അന്തിമ ഘട്ടത്തിലായി.ആസൂത്രണ സമിതി യോഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് സംഗമം,22 വാർഡുകളിലും ഗ്രാമസഭകൾ,വയോജന ഗ്രാമസഭ,ഭിന്നശേഷി ഗ്രാമസഭ,പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ടം,സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റിംഗ് തുടങ്ങിയവ ഇതിനകം പൂർത്തീകരിച്ചു.
വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്ക് ശേഷം സെമിനാറിലവതരിപ്പിച്ച കരട് പദ്ധതിരേഖ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമമാക്കും.നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന നിർദേശത്തെ തുടർന്നാണ് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്.ത്രിതല ജന പ്രതിനിധികൾ,വിവിധ സംഘടനാ ഭാരവാഹികൾ,നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സെമിനാറിൽ പങ്കെടുത്തു.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വികസന സെമിനാർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ഉൽഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി കരട് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത് പുനത്തിൽ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ദാസൻ,ബ്ലോക് പഞ്ചായത്ത് മെമ്പർമാരായ പി.വി.സ്വാദിഖ്,എം.എം.രാധാമണി ടീച്ചർ,എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ കെ.കെ.രാധാകൃഷ്ണൻ,സൈനുദ്ദീൻ കൊളത്തക്കര,ടി.ടി.മനോജ് കുമാർ,കെ.പി.ജാബിർ മാസ്റ്റർ,വിവിധ സംഘടനാ പ്രതിനിധികളായ യു.കെ.ഹുസൈൻ,ഒ.എം.ശ്രീനിവാസൻ നായർ,ഒ.പി.അബ്ദുൽ റഹ്മാൻ,വേലായുധൻ മുറ്റൂളിൽ,മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.ജെ.ചാക്കോ,കെ.എം.കോമളവല്ലി,ബ്ലോക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സൂപ്പർ അഹമ്മദ് കുട്ടി ഹാജി,അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
3 കോടി 36 ലക്ഷം രൂപ വികസന ഫണ്ടും 82 ലക്ഷം രൂപ എസ്.സി.പി.ഫണ്ടും,1 കോടി 20 ലക്ഷം രൂപ സി.എഫ്.സി.ഫണ്ടുമുൾപ്പടെ 5 കോടി 39 ലക്ഷം രൂപയുടെ പ്ലാൻ ഫണ്ടും 3 കോടി 14 ലക്ഷം രൂപ എം.ജി.ആറും,93 ലക്ഷം രൂപ എം.ജി.എൻ.ആർ.ഫണ്ടുമടക്കം പത്തേകാൽ കോടിയിൽ പരം രൂപയുടെ വികസന പദ്ധതികൾക്കാണ് ഓമശ്ശേരിയിൽ രൂപം നൽകുന്നത്.ബജറ്റ് വിഹിതമനുസരിച്ചുള്ള അധിക ഫണ്ട് ലഭ്യമാകുന്ന മുറക്ക് പദ്ധതികൾ ഭേദഗതി ചെയ്യും.മികച്ച ക്ഷീരകർഷനുള്ള സംസ്ഥാന തല അവാർഡ് നേടിയ അഞ്ചാം വാർഡിലെ കൃഷ്ണൻ കാട്ടുമുണ്ടയിൽ,മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള സംസ്ഥാന തല അവാർഡിനർഹയായ വിന്നേഴ്സ് അങ്കണവാടിയിലെ ഹെൽപ്പർ കെ.കെ.ഷൈജ എന്നിവർക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് സെമിനാറിൽ വെച്ച് കൈമാറി.
ഫോട്ടോ:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ഉൽഘാടനം ചെയ്യുന്നു.

إرسال تعليق