ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ 71-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന സിന്ധു സഖറിയ ടീച്ചർക്കുളള യാത്രയയപ്പു സ്ഥമ്മേളനവും സംഘടിപ്പിച്ചു.
പരിപാടികളുടെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സജിമങ്ങരയിൽ അധ്യക്ഷത വഹിച്ചു.
താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ജനപ്രതിനിധികളായ ഭവന വിനോദ്, സുനിത മാത്യു, ഹനീഫ തെച്ച്യാട് അധ്യാപകരായ ബിന്ദു മേരി പോൾ 'എം ജെ ജെയിംസ്, ഹുസൈൻ മാസ്റ്റർ ,സിന്ധു സഖറിയ ,ഷെല്ലി കെ ജെ, ബിജില സി കെ, ബിജു മാത്യു പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് എം പി ടി എ പ്രസിഡൻ്റ് ശ്രുതി എം സ്കൂൾ ലീഡർ എമിൽ ജോസഫ് ജോസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് വിദ്യാർഥി പ്രതിഭകളെ ആദരിച്ചു.
സ്കൂൾ സപ്ലിമെൻ്റിൻ്റെ പ്രകാശന കർമം ഫാ. സജി മങ്ങരയിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള അംഗീകാരം നേടിയ ആഗ്നയാമിക്കു നൽകി നിർവഹിച്ചു.
സിന്ധു ടീച്ചർക്ക് മാനേജുമെൻ്റും അധ്യാപകരും പി ടി എയും വിദ്യാർഥികളും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ആഘോഷപരിപാടികൾക്ക് അധ്യാപകരായ ഷാനിൽ ,പി എം പ്രഭുൽവർഗീസ് എബി തോമസ് പി ജേക്കബ്ബ്, വിമൽ വിനോയി അലൻ മാത്യു, സ്മിത മാത്യു, ശബ്ന ജോസ്, ഷബ്ന എം എ , ശിൽപചാക്കോ, പ്രജിത, പി ടി എ ഭാരവാഹികളായ നജീബുദീൻ എ എം,അബ്ദുറഹിമാൻ, ഷിനോയി ജോസഫ് , കൃഷ്ണൻ കുട്ടി, കാസിം എം കെ, ജാസ്മീൻ, വിദ്യാർഥികളായ റോവാൻ പ്രവീൺ, ഫാത്തിമ ശിഫ ,ധനീൻ റുക്കിയത്ത് എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു.


Post a Comment