ഓമശ്ശേരി :പുത്തൂർ ഗവൺമെൻറ് യുപി സ്കൂളിന്റെ നൂറ്റിമൂന്നാം വാർഷികാഘോഷവും സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ക്ലാസ് റൂം പ്രഖ്യാപനവും വിവിധ മേളകളിലെ ഉന്നത വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് പി മൻസൂർ അധ്യക്ഷനായി. പ്രധാനാധ്യാപിക വി .ഷാഹിന സ്വാഗതം പറഞ്ഞു . സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് റൂം പൂർത്തീകരണ പ്രഖ്യാപനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി സാദിഖ് നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി അനൂപ് ശങ്കറിന്റെ ഗാനമേളയും ഓമശ്ശേരി കോൽക്കളി ടീമിന്റെ കോൽക്കളി പ്രദർശനവും നടന്നു.
വാർഷികാഘോഷ പ്രചാരണ കൂപ്പണിന്റെ നറുക്കെടുപ്പ് വാർഡ് മെമ്പർ ഷഫ്‌ന മാളിയക്കണ്ടി നിർവഹിച്ചു.
വാർഡ് മെമ്പർമാരായ സൈനുദ്ധീൻ കൊളത്തക്കര, ബുഷ്‌റ മുഹമ്മദ്, എസ്. എം. സി ചെയർമാൻ സൈനുദ്ധീൻ മാസ്റ്റർ, എം. പി. ടി. എ പ്രസിഡന്റ്‌ ഹാജറ പി, പിടിഎ വൈസ് പ്രസിഡണ്ട് സി.പി സലീം, പി,ടി. എ മെമ്പർ പി ബഷീർ
,നാസർ പുളിക്കൽ, ഇബ്രാഹിം പറങ്ങോട്ടിൽ, ,ജ്യോതി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ഹഫ്സ സി. കെ, പി. സി മൂസ, നിസാർ പുത്തൂർ, സംസാരിച്ചു

പുത്തൂർ ജി യു പി സ്കൂളിന്റെ വാർഷികാഘോഷം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ നിർവഹിക്കുന്നു

Post a Comment

أحدث أقدم