കോടഞ്ചേരി:
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി  വയോജന ഗ്രാമസഭ യോഗം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ചു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം 
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ  ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനാസ് സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർ റൂബി തമ്പി, സെക്രട്ടറി സീനത്ത് കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കിയതിൻ്റെ ഭാഗമായി നാലു പകൽ വീടുകളുടെ പരിപാലനം, കേൾവി, ചലന സഹായ ഉപക്കരണങ്ങൾ, വയോജനങ്ങൾക്ക് കട്ടിൽ, മെഡിക്കൽ ക്യാമ്പുകൾ, വിനോദയാത്രകൾ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നേതൃത്വത്തിൽ കൗൺസിലിങ്ങ് സൗകര്യം അടക്കമുള്ള പ്രവർത്തനങ്ങൾ തുടരുവാനും 
കൂടുതൽ വയോജന സൗഹൃദ ഇടങ്ങളായ പകൽവീടുകൾ ആരംഭിക്കുവാനും  വയോജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന  പദ്ധതികൾ ആസൂത്രണം ചെയ്യുവാനും ഗ്രാമസഭ യോഗത്തിൽ നിർദ്ദേശങ്ങൾ ലഭിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിൽസൺ തറപ്പിൽ, സജിനി രാമൻകുട്ടി റോയി കുന്നപ്പള്ളി , ബേബി വളയത്തിൽ, റെജി തമ്പി, ജോബി ജോസഫ്, റീന ബിജു, ശിവദാസൻ, ജിജി എലിവാലുങ്കൽ, ബിന്ദു ജോർജ്, ജ്യോതി സന്തോഷ് , സി കെ ചന്ദ്രൻ എന്നിവർ പ്രത്യേക ഗ്രാമസഭയ്ക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post