തിരുവമ്പാടി: നവീകരിച്ച ആനക്കാംപൊയിൽ കണ്ടപ്പൻചാൽ ജുമുഅ മസ്ജിദ് നാളെ വൈകീട്ട് 6.30 ന് മർകസ് നോളജ്സിറ്റി മാനേജിംഗ് ഡയരക്ടർ ഡോ. എ പി അബ്ദുൽഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ മജീദ് പുത്തൂർ അധ്യക്ഷത വഹിക്കും.
സ്ഥലം എം എൽ എ ലിൻ്റോ ജോസഫ് മുഖ്യാതിഥിയാകും. എസ് എം എ സംസ്ഥാന സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തും.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സയ്യിദ് മുസമ്മിൽ തങ്ങൾ വാവാട് , സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട്,
സി കെ ഹുസൈൻ നീബാരി, കെ ടി അബ്ദുറഹ്മാൻബാഖവി, മുഹമ്മദ് കുണ്ടുങ്ങൽ, കേരള മുസ്ലിം ജമാഅത്ത് കൊടുവള്ളി സോൺ പ്രസിഡന്റ് നാസർ സഖാഫി കരീറ്റിപറമ്പ്, എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് കെ അബ്ദുറശീദ് അഹ്‌സനി പാലക്കുന്ന്,എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ പ്രസിഡന്റ് സഖിയുദ്ദീൻ അഹ്‌സനി കാമിൽ സഖാഫി നടമ്മൽ പൊയിൽ
റവ. ഫാദർ അഗസ്റ്റിൻ,പാസ്റ്റർ ഷിനോജ് തോമസ് സംസാരിക്കും.
മഹല്ല് പ്രസിഡൻ്റ് അബൂബക്കർ കണ്ടപ്പൻചാൽ സ്വാഗതവും സ്വാഗത സംഘം കൺവീനർ സലാം മുസ്‌ലിയാർ പുന്നക്കൽ നന്ദിയും പറയും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന സൗഹൃദ സംഗമത്തിൽ ജഅഫർ സഖാഫി തെച്യാട് പ്രഭാഷണം നടത്തും. രാത്രി 8.30 ന് ഇശൽ വിരുന്നും നടക്കും.
ഫോട്ടോ:
നാളെ ഡോ. എ പി അബ്ദുൽഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ആനക്കാംപൊയിൽ കണ്ടപ്പൻചാൽ ജുമാ മസ്ജിദ്.

Post a Comment