പത്തനംതിട്ട: 
അഞ്ചു വയസ്സുള്ള മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കൂടൽ പാലമല ആഞ്ഞിലി മൂട്ടിൽ വീട്ടിൽ ഷിജുവിനെയാണ് (41) കൂടൽ പൊലീസ് അറസ്റ്റ്‌ ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം ഷിജുവും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ മകളെയും കൊണ്ട് മരിക്കാൻ പോവുകയാണെന്നു പറഞ്ഞ് പുറത്തേക്ക് പോയ ഇയാൾ വീടിനു സമീപത്തെ കനാലിലേക്ക് കുട്ടിയെ എറിയുകയായിരുന്നു. സംഭവം കണ്ട്​ എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.

എസ്​.എച്ച്​.ഒ സുധീർ, എസ്​.ഐ അനിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم