തിരുവമ്പാടി:
കോഴിക്കോട് വയനാട് ജില്ലകളിലെ കുടിയേറ്റ ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ച് മാനന്തവാടി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന മാനന്തവാടി. - തൊട്ടിൽപ്പാലം - കുറ്റ്യാടി കൂരാച്ചുണ്ട് - ബാലുശ്ശേരി താമരശ്ശേരി - തിരുവമ്പാടി പുല്ലൂരാംപാറ - ആനക്കാംപൊയിൽ റൂട്ടിൽ സർവീസിനുതകുന്ന ബസില്ല എന്ന പേരിൽ നിർത്തി വെച്ചിരിക്കുകയാണ്.
ഇതേ ആവശ്യം ഉന്നയിച്ച് എം എൽ എ ലിന്റോ ജോസഫ് മുഖേന ഗതാഗത മന്ത്രിക്കു നിവേദനം നല്കിയെങ്കിലും നാളിതു വര ആവശ്യമായ ബസ് അനുവദിച്ചിട്ടില്ല.
ഈ മേഖലയിൽ നിന്നു താമരശ്ശേരിയിലേക്കു പോലും നേരിട്ട് ബസ്സില്ല എന്നുള്ളതാണ് വസ്തുത
ആയതിനാൽ മേൽ സർവീസിനാവശ്യമായ ബസ് അനുവദിച്ച് മാനന്തവാടി - ആനക്കാംപൊയിൽ റൂട്ട് പുനസ്ഥാപിക്കണമെന്ന് മലയോര മേഖല കെ എസ് ആർടിസി ഫോറം ഭാരവാഹികളായ ബാസിത് തോട്ടുമുക്കം നാരായണൻആനക്കാംപൊയിൽ എന്നിവർ അധികൃതരോടാവശ്യപ്പെട്ടു.

إرسال تعليق