തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിനൊപ്പം സംസ്ഥാനവും ചുട്ടുപൊള്ളുന്നു. മാർച്ച് 22 മുതൽ 24 വരെ സംസ്ഥാനത്തെ 11 ജില്ലകളിൽ താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെ ചൂട് കൂടും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ വർധിച്ച താപനിലയാണ് ഈ ജില്ലകളിൽ അനുഭവപ്പെടുക.

മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് ചൂടാണ് സംസ്ഥാനത്ത് വരുംദിവസങ്ങളിൽ സമാഗതമാകുക. കനത്ത ചൂടിൽ ജനങ്ങൾ ജാഗരൂകരാകണമെന്നും വേണ്ട മുൻകരുതലുകൾ കൈകൊള്ളണമെന്നും കാലാവസ്ഥ വകുപ്പ് ഓർമപ്പെടുത്തി.

Post a Comment

أحدث أقدم