നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് പുനലൂര്‍ ആര്‍ടിഒ ഓഫീസില്‍ വരണാധികാരിക്ക് മുന്‍പാകെ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും.

 കരുനാഗപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന്റെ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും, അതിന് ശേഷമുള്ള സ്ഥാനാര്‍ഥിയുടെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

കൊട്ടാരക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ രശ്മി, ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഷ്ണു മോഹന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം നൗഷാദ്, കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ജയമോഹന്‍, ചടയമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം എം നസീര്‍, കുണ്ടറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് എല്‍ സജികുമാര്‍ അടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും മത്സരചിത്രം വ്യക്തമായിരിക്കുകയാണ്. കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രമാണ് ബാക്കി. മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണനേട്ടം പറഞ്ഞ് എല്‍ഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തില്‍ ഒരു മാറ്റം വേണമെന്ന് വാദിച്ച് എന്‍ഡിഎയും കളംനിറയുകയാണ്.

Post a Comment

Previous Post Next Post