മുക്കം:
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറ്റൊരു വില്ലേജ് ഓഫീസ് കെട്ടിടവും കൂടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമാവുന്നു.
മുക്കം നഗരസഭയിലെ നീലേശ്വരം വില്ലേജ് ഓഫീസിനാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഓൺലൈനായി നിർവ്വഹിച്ചു.
ചടങ്ങിൽ ലിന്റോ ജോസഫ് MLA അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ കെ പി ചാന്ദ്നി, ഡെപ്യൂട്ടി ചെയർമാൻ സി എ പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ റാഷിദ് കെ, ഭവന വിനോദ് എന്നിവരും കൗൺസിലർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസകൾ നേർന്നു. ADM മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.

Post a Comment