തിരുവമ്പാടി: ജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗശല്ല്യത്തിനെതിരെ സർക്കാരും എം.എൽ.എയും യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധത്തിനൊപ്പം ദുരിതങ്ങളും സങ്കടങ്ങളൂമായി മലയോര ജനത. യു.ഡി.എഫ് ഭരണത്തിൽ എം.എൽ.എ ആയി മാറിയാൽ കരകയറ്റം ഉണ്ടാകുമെന്ന് നെഞ്ചത്ത് കൈവെച്ച് ഉറപ്പു നൽകി സി.കെ.കാസിം. തിരുവമ്പാടിയുടെ മാറ്റത്തിൻ്റെ വിളംബരമായി യു.ഡി.എഫ് സ്ഥാനാർഥി
സി.കെ.കാസിമിൻ്റെ  പര്യടനം. 



തിരുവമ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണത്തിൽ കടുത്ത വെലിയിലും വൻ ജനാവലിയുടെ കാത്തിരിപ്പായിരുന്നു പലയിടത്തും കാണാനായത്. വാദ്യമേളങ്ങളൂടെ അകമ്പടിയോടെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും  സ്ഥാനാർഥിയെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. ഹാരാർപ്പണം നടത്തി. 
തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴയിൽനിന്ന് ആരംഭിച്ച രണ്ടാം ദിവസത്തെ പര്യടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.കുര്യാച്ചൻ തെങ്ങുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.



ഷൗക്കത്ത് കൊല്ലളത്തിൽ സ്വാഗതം പറഞ്ഞു. ഇ.പി. ബാബു,ജിതിൻ പല്ലാട്ട്, അംബിക മംഗലത്ത്, ഷിനോയ് അടക്കാപാറ, ബാബു പൈക്കാട്ടിൽ, സി.ജെ.ആൻറണി,  പി.ആർ.അജിത, ബോസ് ജേക്കബ്, ടോമി കൊന്നക്കൻ, ടി.ജെ.റോയ്, മുഹമ്മദ് വട്ടപ്പറമ്പിൽ,
ബെന്നി മാനന്താനം, സജി കൊച്ചുപിലാക്കൽ, സി മഞ്ജൂഷ്, അനീസ് ബാബു, ജോൺ ചാക്കോ, അസ്കർ ചെറിയമ്പലം, ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കാതെരു എന്നിവർ സംസാരിച്ചു.
പതിറ്റാണ്ടുകളായി താമസിച്ചുവരുന്നതും പട്ടയം ലഭിച്ചതുമായ ആനക്കാംപൊയിലിലെ   നാൽപതോളം കുടുംബങ്ങളെ  കുടിയിറക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം തടയുകതന്നെ ചെയ്യുമെന്നും
വിദ്യഭ്യാസ മേഖലയിൽ പുതിയ പ്ലസ് ടു ബാച്ച് അനുവദിക്കുമെന്നും ആരോഗ്യ മേഖലയെ  രക്ഷിക്കുമെന്നും സി.കെ കാസിം ഉറപ്പു നൽകി.  

 ആനക്കാംപൊയിലിൽ ബാബു കളത്തൂർ അധ്യക്ഷത വഹിച്ചു.രാജു അമ്പലത്തിങ്ങൽ സ്വാഗതവും ബേബിച്ചൻ കൊച്ചുവേലി നന്ദിയും പറഞ്ഞു.
പുല്ലൂരാംപാറയിൽ ജോയി മടപ്പള്ളിയും പള്ളിപ്പടിയിൽ ജോഷി പുല്ലുകാട്ടിലും മേലെ പൊന്നാങ്കയത്തും പാമ്പിഴഞ്ഞ പാറയിലും സോണി മണ്ഡപത്തിലും പൊന്നാങ്കയത്ത് പുരുഷു നെല്ലിക്കോട്ടിലും അത്തിപ്പാറയിൽ ജോസഫ് വടക്കേതിലും തമ്പലമണ്ണയിൽ മനോജ് മുകളേലും അധ്യക്ഷത വഹിച്ചു.

പുന്നക്കലായിരുന്നു തിരുവമ്പാടി പഞ്ചായത്തിലെ പര്യടനത്തിൻ്റെ സമാപനം.
ഉച്ചക്ക് 2.30ന്നായിരുന്നു   ഇവിടെയെത്തിയത്. കടുത്ത ചൂടിലും നൂറുകണക്കിന് ആളുകളാണ് സ്ഥാനാർഥിയെ കാത്തിരുന്നത്.

 സമാപന പരിപാടിയിൽ അബ്രഹാം വടയാറ്റുകുന്ന് അധ്യക്ഷത വഹിച്ചു.പി.എം.ഹുസൈൻ സ്വാഗതവും ജിതിൻ പല്ലാട്ട് നന്ദിയും പറഞ്ഞു.മജീദ് പുതുക്കുടി പര്യടനത്തിൻ്റെ കോഡിനേറ്ററായിരുന്നു.
ഇ.പി. ബാബു, മുത്തു അബ്ദുസ്സലാം, അനഘ തിരുവമ്പാടി എന്നിവർ വിവിധ സ്ഥലങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി.

തിരുവമ്പാടി പഞ്ചായത്തിലെ
രണ്ടാംഘട്ട പര്യടനം ചൊവ്വാഴ്ച തൊണ്ടിമേൽ നിന്നു തുടങ്ങി തിരുവമ്പാടിയിൽ സമാപനം കുറിക്കും.

Post a Comment

Previous Post Next Post