തിരുവമ്പാടി:
തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ ആദ്യഘട്ട മണ്ഡല പര്യടനം സമാപിച്ചു.
ബുധനാഴ്ച രാവിലെ കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിൽ നിന്നാരംഭിച്ച അഞ്ച് ദിവസം നീണ്ട പര്യടനത്തിന് മണ്ഡലത്തിലെ നൂറോളം കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെ പേരാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ സ്വീകരിച്ചത്.
ഞായറാഴ്ച രാവിലെ കക്കാടംപൊയിലിൽ നിന്നാരംഭിച്ച ലിൻ്റോ ജോസഫിൻ്റെ മണ്ഡല പര്യടനം
തരിയോട് സമാപിച്ചു.
കരിങ്കുറ്റി,
മരക്കാട്ടുപുറം, അഗസ്ത്യമുഴി, വട്ടോളിപ്പറമ്പ്, കാരാളിപ്പറമ്പ്,
എരഞ്ഞിമാവ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് മണ്ഡല പര്യടനം തരിയോടിൽ സമാപിച്ചത്.
എൽ.ഡി.എഫ് നേതാക്കളായ ജോണി ഇടശ്ശേരി, ദിപു പ്രംനാഥ്, നാസർ കൊളായി, ഇ.രമേശ് ബാബു, വി.എ.സെബാസ്റ്റ്യൻ, മാത്യു ചെമ്പോട്ടിക്കൽ, ഗുലാം ഹുസ്സയിൻ, അബ്ദുള്ള കുമാരനല്ലൂർ, സുനിൽ മണാശ്ശേരി, ഗോൾഡൻ ബഷീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.




Post a Comment