കോഴിക്കോട് : -മണിയൂർ,
പള്ളികര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
മണിയൂർ ഇടിഞ്ഞകടവു കള്ളറ കോവുമ്മൽ താഴെ താമസിക്കുന്ന പള്ളിക്കര വലിയ മഠത്തിൽ ഹാരിസ് (52) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി റിയാദിലെ നെസ്‌മ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു പരേതൻ.
പരേതനായ മൂസയുടെയും ബീപാത്തുവിൻറയും മകനാണ്.
ഷാഹിനയാണ് ഭാര്യ.
നിലവിൽ പൊലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

إرسال تعليق