നെല്ലിപ്പൊയിൽ:  
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും നൂതന ശാസ്ത്ര പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് മഞ്ഞുവയൽ വിമല യു.പി.സ്കൂളിലെ ജോഹാൻ ജസ്റ്റിൻ അർഹനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ ഇൻസ്പെയർ അവാർഡ് ലഭിച്ച ഏക വിദ്യാലയം എന്ന പദവി ഈ വർഷം മഞ്ഞുവയൽവിമല.യു.പി സ്കൂൾസ്വന്തമാക്കി.

ഇൻസ്പെയർ അവാർഡ് നേട്ടം കൈവരിക്കുന്ന കുട്ടിക്ക് പതിനായിരം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. കൂരോട്ടുപാറ കേഴപ്ലാക്കൽ ജസ്റ്റിൻ, അനീറ്റ ദമ്പതികളുടെ മകനാണ് അവാർഡ് നേടിയ ജോഹാൻ ജസ്റ്റിൻ.
അഭിമാന നേട്ടം 
കരസ്ഥമാക്കിയ വിദ്യാർത്ഥിയെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും,പിടിഎയും ചേർന്ന് അഭിനന്ദിച്ചു.

Post a Comment

أحدث أقدم