പുതുപ്പാടി:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതുപ്പാടി യൂണിറ്റ് ഈങ്ങാപ്പുഴയിൽ യുദ്ധ വിരുദ്ധ റാലി നടത്തി. അമേരിക്കൻ സാമ്രാജ്യത്വം ഇസ്രായേലിനെ കൂട്ടുപിടിച്ചു ലോകത്തിലെ പരമാധികാര രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ നടത്തുന്ന ഹീനമായ ശ്രമങ്ങളെ എതിർക്കപ്പെടേണ്ടതാണ്.ലോകസമാധാനം നിലനിർത്താൻ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണം.

പരിഷത്ത് ജില്ലാ പ്രവർത്തകരായ കെ ശശീന്ദ്രൻ, ഇന്ദിര ടീച്ചർ, കെ കെ അനിൽ കുമാർ എന്നിവർ റാലി നയിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ഇരുപക്ഷവും യുദ്ധം നിർത്തി പശ്ചിമേഷ്യയിൽ സമാധാനം പുന സ്ഥാപിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.




Post a Comment

أحدث أقدم