നാളെ വൈകിട്ട് നാലുമണിക്ക് തോട്ടുമുഴിയിൽ സംസ്ഥാന പൊതു മരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും.
കോടഞ്ചേരി:
വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി എംപി ആയിരുന്നപ്പോൾ സി ആർ ഐ എഫ് ഫണ്ടിൽ 145 കോടി രൂപ അനുവദിച്ചപ്പോൾ ഉൾപ്പെടുത്താൻ അർഹതയുള്ള 15 റോഡുകളിൽ ഒന്നായി ഉൾപ്പെടുത്തിയ ഓമശ്ശേരി ശാന്തിനഗർ കോടഞ്ചേരി പുലിക്കയം പുല്ലൂരാംപാറ റോഡ് ഉദ്ഘാടന സ്വാഗതസംഘം എംപിയുടെ ഓഫീസുമായി ബന്ധപ്പെടാതെ പണിപൂർത്തിയാകുന്നതിനുമുമ്പ് സർവ്വമാനദണ്ഡങ്ങൾ ലംഘിച്ച് ഇലക്ഷൻ മുന്നിൽക്കണ്ട് പൊതുമരാമത്ത് വകുപ്പ് ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് റോഡിന്റെ പ്രതീകാത്മക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് നിർവഹിച്ചു
റോഡിന്റെ പണി പലസ്ഥലങ്ങളിലും പൂർത്തിയാക്കാതെയും ഓവുചാലുകളും കൺവേർട്ടുകളും റാമ്പും സിഗ്നലുകളും സ്ഥാപിക്കാതെ ഇലക്ഷൻ മുന്നിൽക്കണ്ട് പൊതുമരാമത്ത് ദേശീയപാത വിഭാഗം നിർമ്മിച്ച റോഡ് തങ്ങളുടെതാണെന്ന് അവകാശവാദം ഉന്നയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധിയുമായോ ഓഫീസുമായോ ബന്ധപ്പെടാതെ ജനാധിപത്യവിരുദ്ധമായി എംഎൽഎയുടെയും സംസ്ഥാനസർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് ആണ് പ്രതീകാത്മക ഉദ്ഘാടനം നടത്തിയത് അതിനുശേഷം കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.
ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ ടെന്നീസൺ ചാത്തൻകണ്ടം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, സണ്ണി കാപ്പാട്ട് മല, അലക്സ് തോമസ്, കെഎം പൗലോസ്, ജയ്സൺ മേനാക്കുഴി, മിനി സണ്ണി, റോയി കുന്നപ്പള്ളി, ബാബു പട്ടരാട്,ജിജി എലുവാലുങ്കൽ, സജിനി രാമൻകുട്ടി, ജോബി ജോസഫ്, ശിവദാസൻ താഴെ പാലാട്ട്, ബേബി വളയത്തിൽ,വിൽസൺ തറപ്പേൽ,റെജി തമ്പി, പോൾസൺ അറയ്ക്കൽ, ബിജു ഓത്തിക്കൽ, ടെസി തോമസ്, ജോബി പുതിയ പറമ്പിൽ, ബിബി തിരുമല, കാഞ്ചന രാമറ്റതിൽ എന്നിവർ പ്രസംഗിച്ചു.
നാളെ വൈകിട്ട് നാലുമണിക്ക് തോട്ടുമുഴിയിൽ സംസ്ഥാന പൊതു മരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും.




إرسال تعليق