തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്ക് യു.എസ്, ഇസ്രായില്‍, യൂറോപ്യന്‍ കപ്പലുകള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിരിക്കുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. അമേരിക്ക, ഇസ്രായില്‍, യൂറോപ്പ്, അവരുടെ പാശ്ചാത്യ സഖ്യകക്ഷികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കു മുന്നില്‍ മാത്രമേ ഹോര്‍മുസ് അടച്ചിട്ടിട്ടുള്ളൂ. ഈ രാജ്യങ്ങളുടെ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റെവല്യൂഷണറി ഗാര്‍ഡിനെ ഉദ്ധരിച്ച് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധസമയത്ത് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളില്‍ തന്നെ തുടരണമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. ശത്രു രാജ്യങ്ങളുടെ വാണിജ്യ കപ്പലുകളും സൈനിക കപ്പലുകളും കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിക്കില്ലെന്നും ഡെപ്യൂട്ടി വിദേശ മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم