അമ്പായത്തോട്: അമ്പായത്തോട്ടിലെ യുവ കൂട്ടായ്മ ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമങ്ങൾ ആളുകളെ ഒന്നിപ്പിക്കുന്ന അവസരങ്ങളാണെന്നും, നമ്മൾക്കിടയിലെ സ്നേഹവും ഐക്യവും വർധിപ്പിക്കാൻ ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്നും സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജീന ടീച്ചർ പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അൻഷാദ് മലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്, മെമ്പർമാരായ അയ്യൂബ് കാറ്റാടി, അഖിൽ, എ.ടി. ഹാരിസ്, കെ.ആർ. ബിജു, കെ.സി. ബഷീർ, കെ.ആർ. രാജൻ, മുനീർ മാസ്റ്റർ, ജലീഷ് മലയിൽ, ജംസിൽ, ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിപുലമായ ഇഫ്താറും സംഘടിപ്പിച്ചു.

Post a Comment

أحدث أقدم