തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിൽ യുഡിഎഫ്
തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
 തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാർഥി സി കെ കാസിമിന്റെ വിജയം
സുനിശ്ചിതമാക്കുന്നതിന് വേണ്ടി യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ശക്തമായി പ്രവർത്തിക്കണമെന്നും, കോൺഗ്രസ് മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾതിരുവമ്പാടിയിൽ നിന്നും യുഡിഎഫിന്റെ എംഎൽഎ വിജയിച്ച് വരേണ്ടത് അനിവാര്യമാണെന്നുംകൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിൻ്റെ 
സ്വജനപക്ഷപാതം,നാനാ തുറകളിലുമുളള അഴിമതി,ഭരണരംഗത്തെ കെടുകാര്യസ്ഥത,പിൻവാതിൽ നിയമനം,ഭരണകൂട ഭീകരത,എന്നിവയക്ക്  എതിരെയുള്ള ജനവിധിയായിരിക്കുംഈ തെരഞ്ഞെടുപ്പിൽ
പ്രതിഫലിക്കുന്നത്.
യോഗത്തിൽ യുഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് ചെയർമാൻ ടി ജെ കുര്യാച്ചൻ അധ്യക്ഷതവഹിച്ചു,
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്,വൈസ് പ്രസിഡണ്ട് പി ആർ അജിത,മനോജ് വാഴേപ്പറമ്പിൽ,സജ്ന തോരപ്പ,മറിയാമ്മ ബാബു,ബിജു എണ്ണാർ മണ്ണിൽ,സോണി മണ്ഡപത്തിൽ,ജോഷി പുല്ലുകാട്ടിൽ,ബ്ലോക്ക് മെമ്പർ ദീപ ഷൈജോ ,യുഡിഎഫ് നേതാക്കളായ പിജി മുഹമ്മദ്,സുന്ദരൻ എ പ്രണവം,ഷിനോയി അടയ്ക്കാപാറ,മോയിൻ കാവുങ്കൽ,ഷൗക്കത്തലികൊല്ലളത്തിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post