തിരുവമ്പാടി :
ആധുനിക ശൈലിയിൽ നവീകരിച്ച തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റ് അനു ജോസഫിന്റെ സാനിധ്യത്തിൽ മാർക്കറ്റിംഗ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ നിർവഹിക്കും.

 സംഘം പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. കെ. പ്രവീൺ കുമാർ ആദ്യ വില്പന നിർവഹിക്കും. റിട്ടയേർഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും, തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് മാത്യു ആദ്യ വില്പന സ്വീകരിക്കും. 
റവ. ഫാദർ തോമസ് നാഗപ്പറമ്പിൽ, സ്വാമി ജ്ഞാനതീർത്ഥ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ. ഷമീർ കുന്നമംഗലം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. 

എം. വി. ആർ. ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ, പ്രമുഖ സഹകാരി എൻ. സുബ്രഹ്മണ്യൻ എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും. 

ലേഡീസ് സെക്ഷന്റെ ഉദ്ഘാടനം കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ഷീജ എൻ. എം., ന്യൂ ബോൺ ആൻഡ് കിഡ്സ്‌ സെക്ഷൻ ഉദ്ഘാടനം താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ അഭിലാഷ് കെ. എം., ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ പി. കെ. ബാപ്പു ഹാജി, വിസ്മയ ഔട്ട്ലെറ്റ് ഉദ്ഘാടനം സീനിയർ മാനേജർ കിൽകോത്തഗിരി തിരുവമ്പാടി പ്ലാന്റേഷൻസ് ലിമിറ്റഡ് സിബിച്ചൻ ചാക്കോ, തലിഷ ഔട്ട്ലെറ്റ് ഉദ്ഘാടനം ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ വി. ഡി. ജോസഫ് എന്നിവർ നിർവഹിക്കും. 

  നാളത്തെ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് സംഘം ഭരണ സമിതി അംഗങ്ങളും, ജീവനക്കാരും, സഹകാരികളും പങ്കെടുത്ത വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ വിളംബര റാലി നടത്തി. വിളംബര റാലി കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അംബിക മംഗലത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു. സംഘം പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അജിത പി. ആർ., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, മനോജ്‌ സെബാസ്റ്റ്യൻ, ബിജു എണ്ണാർമണ്ണിൽ, സംഘം ഭരണസമിതി അംഗങ്ങളായ വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഹനീഫ ആച്ചപറമ്പിൽ, അഡ്വ. സിബു തോട്ടത്തിൽ, ജോർജ് പാറേക്കുന്നത്ത്, ശ്രീനിവാസൻ ടി. സി., ഷെറീന കിളിയണ്ണി, നീന ജോഫി, സംഘം  സെക്രട്ടറി  പ്രശാന്ത് കുമാർ പി എൻ, സുന്ദരൻ എ. പ്രണവം പ്രസംഗിച്ചു.

Post a Comment

Previous Post Next Post