ബാലുശ്ശേരി :
എസ് ഡി പി ഐ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നിയമസഭ ഇലക്ഷൻ മുന്നൊരുക്കത്തിൻ്റെ ഭാഗമായി 2026 മാർച്ച് 01 ഞായർ 5 pm ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തക കൺവെൻഷനും ഇഫ്ത്താറും സംഘടിപ്പിച്ചു.
പാർട്ടി
ദേശീയ സമിതി അംഗം എൻകെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് നവാസ് എൻ വി അധ്യക്ഷതവഹിച്ചു. ബാലൻ നടുവണ്ണൂർ (ജില്ലാ സെക്രട്ടറി ) റാഷിദ് പിടി (മണ്ഡലം വൈസ് പ്രസിഡണ്ട് ) തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുഹമ്മദ് ഇ കെ ,കെ ഷമീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഇഫ്ത്താറിന് മണ്ഡലം സെക്രട്ടറി അഷ്റഫലി, പി കെ സുലൈഖ തുടങ്ങിയവർ നേതൃത്വം നൽകി.

إرسال تعليق