കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിന് കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രം കട്ടിപ്പാറയുടെ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവ്വഹിച്ചു.
എൻ എച്ച് എം ന്റെ നേതൃത്വത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ടുപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. അമ്പത്തഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ വിനിയോഗിച്ച് നിർമ്മിതി കേന്ദ്ര ആണ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ല പ്രൊജക്ട് മാനേജർ (NHM) Dr. ഷാജി സി കെ മുഖ്യാഥിതിയായി.
പ്രേംജി ജെയിംസ് (വൈസ് പ്രസിഡണ്ട്), സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുഫീറ പി എസ്സ് , മുഹമ്മദ് ഷാഹിം, ജംഷീന വി കെ ,ജിൻസി തോമസ് (ബ്ലോക്ക് മെമ്പർ )വാർഡ് മെമ്പർമാരായ സഫിയ അബൂബക്കർ, നിധീഷ് കല്ലുള്ളതോട്, പി സി തോമസ്, ശ്രീജില ശ്രീജിത്ത്, ജംസീന അസീസ്, എം പി നൗഷാദലി (സെക്രട്ടറി), Dr. സഫീന മുസ്തഫ (മെഡിക്കൽ ഓഫീസർ),താര അബ്ദുറഹ്മാൻ ഹാജി, എകെ അബൂബക്കർ കുട്ടി, ഷാൻ മാസ്റ്റർ, സലീം പുല്ലടി, സെബാസ്റ്റ്യൻ വി കെ, ലത്തീഫ് കട്ടിപ്പാറ, പി കെ സദാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു.


إرسال تعليق