പാലക്കാട് : മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. ഷൈജു എന്നയാളാണ് മരിച്ചത്. 28 വയസായിരുന്നു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ ഫോറസ്റ്റ് വാച്ചറാണ്. 

കോട്ടോപ്പാടം ചെന്നേരിക്കുന്നില്‍ വച്ചാണ് സംഭവം നടക്കുന്നത്. ജനവാസ മേഖലയിലിറങ്ങിയ രണ്ട് കാട്ടാനകളെ തുരത്തിഓടിക്കുന്നതിനെടിയാണ് ഷൈജുവിനെ ഒരു കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു ആക്രമണം.

ഇരുപതംഗ ഫോറസ്റ്റ് സംഘത്തിലൊരു അംഗമായാണ് ഷൈജുവും കാട്ടാനകളെ തുരത്താനായി ആനകളെത്തിയ പ്രദേശത്തേക്ക് തിരിച്ചത്. ജനവാസ മേഖലയിലിറങ്ങിയ രണ്ട് കാട്ടാനകളില്‍ ഒരെണ്ണം ഇദ്ദേഹത്തിന് നേരെ പാഞ്ഞെത്തുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷൈജുവിനെ മറ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൈജുവിന്റെ മൃതദേഹം നിലവില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم