ഓമശ്ശേരി :
വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ നവീകരിച്ച സ്കൂൾ അങ്കണത്തിൻ്റെയും
ചുറ്റുമതിലിൻ്റെയും ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
സൗദ ടീച്ചർ നിർവഹിച്ചു.
സ്കൂൾ മാനേജർ റവ: ഫാ: സ്കറിയ മങ്ങരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ ഗംഗാധരൻ ( വൈസ് പ്രസിഡണ്ട് ഓമശ്ശേരി ഗാമപഞ്ചായത്ത് ) ,വാർഡ് മെമ്പർ സിബി പൊട്ടൻ പ്ലാക്കൻ , പ്രിൻസിപ്പൽ ബിന്ദു മേരി പോൾ , ഹെഡ്മിസ്ട്രസ് റീജ.വി .ജോൺ,പി ടി എ പ്രസിഡന്റ് സിദ്ദിഖ് പുത്തൻപുര,
ഹെഡ്മാസ്റ്റർ ജെയിംസ് ജോഷി, വിൽസൻ ജോർജ്, മത്തായി വി.ജെ, സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
മാനേജ്മെൻ്റ് , സ്റ്റാഫ് പൂർവ്വാധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പൂട്ടുകട്ട നിരത്തി മനോഹരമാക്കിയ വിദ്യാലയാങ്കണ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇഫ്താർ വിരുന്നും നടത്തി. കൃഷി വകുപ്പിൻ്റെ പ്രത്യേക പുരസ്കാരം ലഭിച്ച ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷിയെ ചടങ്ങിൽ ആദരിച്ചു.

إرسال تعليق