പുതുപ്പാടി:
തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ മണ്ഡല പര്യടനം പുരോഗമിക്കുന്നു. ഇന്ന്ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പുതുപ്പാടി പഞ്ചായത്തിലെ എലോക്കരയിൽ നിന്നാരംഭിച്ച പര്യടനം
താന്നിപ്പൊതിയിൽ സമാപിച്ചു.
വെസ്റ്റ് കൈതപ്പൊയിൽ, കണ്ണപ്പൻകുണ്ട്, ചിപ്പിലിത്തോട്, തോട്ടുമുഴി വഴി പര്യടനം പൂർത്തിയാക്കിയാണ് താന്നിപ്പൊതിയിൽ സമാപിച്ചത്.
കണിക്കൊന്നയും റോസാപ്പൂക്കളുമായി
സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെ പേരാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ സ്വീകരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പദ്ധതികളും ഇടതുപക്ഷം തുടരേണ്ടതിൻ്റെ ആവശ്യകതകളും ഉയർത്തിക്കാട്ടിയാണ് മണ്ഡല പര്യടനം പുരോഗമിക്കുന്നത്.

Post a Comment