ഓമശ്ശേരി :
സീറോമലബാർ മാതൃവേദി വേനപ്പാറ യൂണിറ്റിൻ്റെ പ്രവർത്തന വർഷം പരിപാടികളുടെ ഉദ്ഘാടനം വേനപ്പാറ പാരിഷ് ഹാളിൽ വെച്ച് തിരുവമ്പാടി മേഖല ഡയറക്ടർ ഫാ. സിബിൻ കിളിയൻ പറമ്പിൽ നിർവഹിച്ചു.
വേനപ്പാറ ഇടവക അസിസ്റ്റൻ്റ് വികാരി ഫാ. അമൽ പന്തപ്ലാക്കൽ
അധ്യക്ഷത വഹിച്ചു.
കാൻസർ രോഗികൾക്ക് മുടി സംഭാവനയായി നൽകിയ മാതൃവേദി അംഗം ഷൈല ബാബു വിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.
മേഖല ആനിമേറ്റർ സിസ്റ്റർ ജോളി മേഖല പ്രസിഡൻ്റ് ഷിജി ജോർജ് മേഖല പ്രതിനിധികളായ ജയ്സമ്മ ,ജെസി ലൂമിന യൂണിറ്റ് പ്രസിഡൻ്റ് ഷൈല ജോൺ എന്നിവർ പ്രസംഗിച്ചു.

إرسال تعليق