പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ പഠനോത്സവം 'അറിവരങ്ങ്' തിരുവമ്പാടി പഞ്ചായത്ത് മെമ്പർ ജോഷി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ , അധ്യാപകരായ അബ്ദുൾ റഷീദ്, ഷെറിൻ ബേബി, ഡിൽന ജെ മരിയ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്കു നൽകുന്ന ഇൻസ്പയർ അവാർഡ് നേടിയ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആദിദേവ് പി എസിനെ ചടങ്ങിൽ ആദരിച്ചു. 2024-25 അധ്യയന വർഷത്തെ LSS സ്കോളർഷിപ് നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
എൽ.പി. വിഭാഗത്തിൽ ക്ലാസ് അടിസ്ഥാനത്തിലും യുപി വിഭാഗത്തിൽ വിഷയാടിസ്ഥാനത്തിലും സ്റ്റാളുകൾ ക്രമീകരിക്കുകയും വിദ്യാർഥികൾ തയ്യാറാക്കിയ ചാർട്ടുകൾ, ശേഖരണങ്ങൾ, സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവ പ്രദർശിപ്പിക്കുകയും ചെയ്തു. വിവിധ ഭാഷകളുമായി ബന്ധപ്പെട്ട കലാപരിപാടികളും അവതരണങ്ങളും അരങ്ങേറി. അറിവരങ്ങ്- പഠനോത്സവം വിദ്യാർത്ഥികളുടെ മികച്ച സർഗാത്മക പ്രകടനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയമായി.

إرسال تعليق