അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ്റെ പ്രസ്താവന തള്ളി ഇറാൻ ചീഫ് ജസ്റ്റിസും ഐ ആർ ജി സിയും. ഇറാനെ ആക്രമിക്കാൻ പ്രദേശത്ത് താവളമൊരുക്കിയ രാജ്യങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് വ്യക്തമാക്കി. അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ്.
അയൽ രാജ്യങ്ങളെ ആക്രമിച്ച നടപടിയിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. എന്നാൽ സമൂഹമാധ്യമ പോസ്റ്റിൽ വിഡിയോ അഭിസംബോധനയിലെ മാപ്പപേക്ഷ പെസഷ്കിയാൻ്റെ ഓഫീസ് തിരുത്തി. അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അതിനിടെ ബ്രിട്ടൻ മധ്യപൂർവേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ഒടുവിൽ ചിന്തിച്ചു തുടങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം വിജയിച്ചതിനുശേഷം യുദ്ധങ്ങളിൽ ചേരുന്ന ആളുകളെ തങ്ങൾക്ക് ആവശ്യമില്ലെന്നും ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപിന്റെ പരിഹാസം
 

Post a Comment

أحدث أقدم