തിരുവമ്പാടി: അക്ഷരങ്ങളും കലയും സംഗമിക്കുന്ന വിസ്മയ രാവുകൾക്കായി മലയോര മണ്ണ് ഒരുങ്ങുന്നു. 33ആം എഡിഷൻ എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 13, 14 തീയതികളിൽ തിരുവമ്പാടിയുടെ മണ്ണിൽ സർഗ്ഗപ്രതിഭകളുടെ മാറ്റുരയ്ക്കലിന് വേദിയാകും.
പരിപാടിയുടെ പോസ്റ്റർ എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ല തർതീൽ വേദിയിൽ പ്രകാശിതമായി.

എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടി ,ജനറൽ സെക്രട്ടറി ശുഹൈബ് കുണ്ടുങ്ങൾ,
സാഹിത്യോത്സവ് സ്വാഗതസംഘം ചെയർമാൻ വി.പി നാസർ സഖാഫി കരീറ്റിപ്പറമ്പ്
കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ ഓമശ്ശേരി, ജനറൽ സെക്രട്ടറി ഒ എം ബഷീർ സഖാഫി ഫിനാൻസ് സെക്രട്ടറി കരീം വാലയിൽ, സെക്രട്ടറി നാസർ തോട്ടത്തിൻ കടവ്,എസ് വൈസ് എസ് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി റഫീഖ് സഖാഫി നടമ്മൽ പൊയിൽ, എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി നടമ്മൽ പൊയിൽ ,ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി,എന്നിവർ സംബന്ധിച്ചു.

അക്ഷരപ്പൂക്കൾ വിരിയുന്ന മലയോരത്തിന്റെ മണ്ണിൽ, സർഗ്ഗാത്മകതയുടെ പുതുചരിത്രം കുറിക്കാൻ തിരുവമ്പാടി സജ്ജമായിക്കഴിഞ്ഞു.സർഗ്ഗപ്രതിഭകളെ നെഞ്ചേറ്റുന്ന ഈ കലാമാമാങ്കം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.

ഫോട്ടോ:
33ആം എഡിഷൻ എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് പോസ്റ്റർ പ്രാസ്ഥാനിക ഭാരവാഹികൾ പ്രകാശനം ചെയ്യുന്നു.

Post a Comment

Previous Post Next Post